Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Higher Secondary

Alappuzha

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യ്ക്കു തു​ട​ക്കം

ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ര​ണ്ടാം വാ​രം ആ​രം​ഭി​ക്കും. 10 മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ​യാ​ണ് പ​രീ​ക്ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​കെ എ​ട്ടു പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് പ​ഠി​താ​ക്ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

ഒ​ന്നാം വ​ർ​ഷ ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ 455 പേ​രും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 17 പേ​രും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. ര​ണ്ടാം വ​ർ​ഷ​ത്തി​ൽ ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ 393 പേ​രും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 11 പേ​രു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ എ​സ്.​സി വി​ഭാ​ഗ​ത്തി​ലെ 117 പേ​രും എ​സ്ടി വി​ഭാ​ഗ​ത്തി​ലെ ആ​റു പേ​രും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ അ​ഞ്ചു ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും ഇ​ത്ത​വ​ണ തു​ല്യ​ത പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

Latest News

Corehub Up